കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിച്ചു


കണ്ണൂർ : കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു . അക്കരെ കൊട്ടിയൂരില്‍ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമണ്‍ ശിവൻ എന്ന ആനയാണ് ഇടഞ്ഞത് .അരമണിക്കൂർ മുൻപാണ് ആന ഇടഞ്ഞത്.മാതപ്പാട് പ്രകടിപ്പിക്കുകയോ ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിക്കുകയും ചെയ്തു . ആനയെ തളച്ചു.
അതേസമയം കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിലെ സ്ത്രീ പിടിയിലായിരുന്നു . പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്സവ നഗരിയില്‍ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയില്‍ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്.
തിരക്കില്‍പ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post