ദില്ലി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി കർശന നടപടികളുമായി കേന്ദ്ര സർക്കാർ.ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ടെലഗ്രാം സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
ടെലഗ്രാം ആക്‌സസ് ജൂണ്‍ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകള്‍ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവർത്തനരഹിതമാക്കി.
നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരില്‍ പ്രവർത്തിച്ച നിരവധി ചാനലുകള്‍ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.
Post a Comment