ഭക്തജനങ്ങളാല്‍ തിങ്ങിനിറഞ്ഞ് അക്കരെ കൊട്ടിയൂർ. കൊട്ടിയൂർ വൈശാഖ മഹോത്സവത്തില്‍ അക്കരെ സന്നിധാനത്ത് ശനിയാഴ്ച ഉണ്ടായത് ഈ വർഷത്തിലെ ഏറ്റവും വലിയ വൻഭക്തജനപ്രവാഹം.
തിരക്കില്‍ കനത്ത ഗതാഗതകുരുക്കും അനുഭവപ്പെട്ടു.ഈ വർഷം ആദ്യമായാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തില്‍ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. ഈ വർഷം വൈശാഖ മഹോത്സവം തുടങ്ങി ആദ്യമായാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. പാർക്കിങ്ങിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതിനാലാണ് ഇത്രയും നാള്‍ ഗതാഗതക്കുരുക്ക് അറിയാതെ പോയത്. എന്നാല്‍ ഇന്ന് ഗതാഗതക്കുരിക്കലും മലയോരമേഖല വീർപ്പുമുട്ടി.
സമാന്തര പാതയിലും, പന്നിയാമലയിലും ഉള്‍പ്പെടെ വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു. ദേവസത്തിന്റെയും, സ്വകാര്യ വ്യക്തികള്‍ ഒരുക്കിയതുമായ പാർക്കിംഗ് ഗ്രൗണ്ടുകളും വാഹനങ്ങളാല്‍ നിറഞ്ഞു. തിരുവഞ്ചിറയും ഇടവാവലിയും ഉള്‍പ്പെടെ ഭക്തജന സാഗരമായി.
പുലർച്ചെ മുതല്‍ തന്നെ വലിയതോതില്‍ തിരക്ക് അനുഭവപ്പെട്ടു. അന്യസംസ്ഥാനത്ത് നിന്നുമുള്ള ഭക്തരാണ് കൂടുതലും കൊട്ടിയൂരില്‍ ഒഴുകിയത്. പടിഞ്ഞാറെ നടയിലെ ദർശനത്തിനുള്ള ക്യു നടപ്പന്തല്‍ കഴിഞ്ഞ് നടുക്കിനി വരിയും, കിഴക്കേനടയിലെ ക്യു മന്നംചേരിയില്‍ പുതിയ പാലം വരെയും നീണ്ടു. ദർശനത്തിനുള്ള ക്യൂവില്‍ ഭക്തജനങ്ങള്‍ വീർപ്പുമുട്ടി.
Post a Comment