കണ്ണൂർ : കനത്ത മഴയില്‍ കണ്ണൂർ മുളപ്രയിലെ താല്‍ക്കാലിക പാലം ഒലിച്ചുപ്പോയി.
ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. കനത്ത മഴയിലാണു കമുക് കൊണ്ടു നിർമിച്ച താല്‍ക്കാലിക പാലം ഒഴുകിപ്പോയത്. താല്‍ക്കാലിക പാലത്തിനു താഴെ പുതിയ കോണ്‍ക്രീറ്റ് പാലം നിർമിക്കുന്നുണ്ട്. ഇതിൻ്റെ കോണ്‍ക്രീറ്റ് ജോലികള്‍ ഏതാനും ദിവസം മുൻപാണു പൂർത്തിയായത്. ശക്തമായ മഴയില്‍ പ്രാപ്പൊയിലിലെ മുത്തുവയലില്‍ ഷാജി മോൻ്റെ വീട്ടുമുറ്റത്തേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞു വീണതിനെ തുടർന്നു ഷാജിമോൻ്റെ കിണർ ഉപയോഗശൂന്യമായി.
Post a Comment