കര്‍ഷകര്‍ക്ക് അടിയായി സംസ്ഥാനത്ത് തേങ്ങ വിലയില്‍ വൻ ഇടിവ്


തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെ വില കുത്തനെ കുറഞ്ഞു. നിലവില്‍ ഒരു കിലോ തേങ്ങയ്ക്ക് 38 മുതല്‍ 40 രൂപ വരെയാണ് വിപണിയിലെ വില.
ഈ വർഷം ആദ്യമായാണ് തേങ്ങയുടെ വില ഇത്രയും താഴ്ന്ന നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തില്‍ കിലോയ്ക്ക് 64 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ 60 രൂപയിലേക്ക് താഴ്ന്ന വില, മാസങ്ങള്‍ക്കുള്ളില്‍ പകുതിയോളമായി കുറയുകയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി വർധിച്ചതാണ് വിലയിടിവിന്റെ പ്രധാന കാരണം. തമിഴ്നാട്ടില്‍ ഉല്‍പാദനം വർധിച്ചതും, അവിടുത്തെ കൊപ്രയുടെ വിലയിലുണ്ടായ കുറവും കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് കൂടാൻ ഇടയാക്കി. ഇതിനു പുറമെ കേരളത്തിലും തേങ്ങയുടെ ഉല്‍പാദനം ഇത്തവണ വർധിച്ചിട്ടുണ്ട്. വിപണിയില്‍ ആവശ്യകതയേക്കാള്‍ കൂടുതല്‍ ലഭ്യതയുള്ളതാണ് വില കുറയാൻ കാരണമെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്.

Post a Comment

Previous Post Next Post