കണ്ണൂർ: ദേശീയപാത 66-ന്റെ പ്രവൃത്തികൾ പുരോഗമിക്കുന്ന കണ്ണൂർ ചാലയിൽ വിശ്വസമുദ്രയുടെ ലോറിയിൽ നിന്നും ബിറ്റുമെൻ മിക്സ് റോഡിൽ ലീക്കായി. ചാല ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പരിസരത്താണ് ബിറ്റുമെൻ മിക്സ് പരന്നത്.
സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തി റോഡ് ക്ലീൻ ചെയ്തെങ്കിലും, നിലവിൽ റോഡിൽ വാഹനങ്ങൾ തെന്നി വീഴാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ ഭാഗത്തു കൂടി കടന്നുപോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment