പരിയാരം: പരിയാരത്ത് മധ്യവയസ്കനായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപത്തെ ബെന്നി വില്ലന്താനം (55) ആണ് മരിച്ചത്.
വീടിൻ്റെ പോർച്ചില്‍ പിറകോട്ട് വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ ടെറസിന് മുകളില്‍ നിന്നും താഴേക്ക് വീണതാണെന്നാണ് പ്രാഥമിക സംശയം.
ബുധനാഴ്ച രാവിലെ 7.15-നാണ് ബെന്നിയെ പോർച്ചില്‍ മരിച്ച നിലയില്‍ കണ്ടത്. ടെറസില്‍ നിന്നുള്ള വീഴ്ചയിലാകാം പോർച്ചില്‍ തലയിടിച്ച് വീണതെന്നാണ് നിഗമനത്തിലാണ് പൊലീസും.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാരിയായ ജെസിയാണ് മരിച്ച ബെന്നിയുടെ ഭാര്യ. ദില്‍ന മരിയ (യുകെ), സാവി (യുഎഇ) എന്നിവർ മക്കളും, അഭിജിത് (യുകെ) മരുമകനുമാണ്. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post a Comment