ഇനി ഇങ്ങനെ ചെയ്യല്ലേ ....; തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച്‌ കുടിക്കാറുണ്ടോ? കാത്തിരിക്കുന്നത് വൻ ആരോഗ്യപ്രശ്നങ്ങള്‍

ദാഹം ശമിപ്പിക്കാനും ചൂട് പെട്ടെന്ന് കുറയ്ക്കാനുമായി തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം (തിളപ്പിക്കാത്ത വെള്ളം) ഒഴിച്ച്‌ കുടിക്കുന്ന ശീലം പലർക്കുമുണ്ട്.എന്നാല്‍, ആരോഗ്യപരമായി ഇത് തികച്ചും തെറ്റായ ഒരു പ്രവണതയാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
വെള്ളം തിളപ്പിക്കുന്നതിലൂടെ അതിലെ അണുക്കളും ബാക്ടീരിയകളും നശിച്ചുപോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിലേക്ക് വീണ്ടും തിളപ്പിക്കാത്ത പച്ചവെള്ളം ഒഴിക്കുമ്പോള്‍, ആ പച്ചവെള്ളത്തിലെ ബാക്ടീരിയകള്‍ തിളപ്പിച്ച വെള്ളത്തിലേക്ക് കൂടി പടരുകയും അനുകൂലമായ ചൂടില്‍ അവ വേഗത്തില്‍ പെരുകുകയും ചെയ്യും.
ഇത് ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ പടരാൻ ഇടയാക്കുമെന്നും വെള്ളം തിളപ്പിച്ചു കുടിക്കുന്നതിന്റെ യഥാർത്ഥ ഗുണം തന്നെ നഷ്ടപ്പെടുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

Previous Post Next Post