നാളെ കൊട്ടിയൂർ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: വലിയ വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം


കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾക്ക് കേളകം പോലീസ് പ്രത്യേക പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ (ഞായറാഴ്ച - 07/06/2026) കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ കണിചാർ, കേളകം ബസ് സ്റ്റാൻഡുകളിലും, അടക്കാത്തോട് റോഡിലും മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.
ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷമുള്ള ഭക്തരുടെ തുടർന്നുള്ള യാത്രയ്ക്കായി കേളകം, കണിചാർ ബസ് സ്റ്റാൻഡുകളിൽ നിന്നും കെ.എസ്.ആർ.ടി.സി (KSRTC) സർവീസുകൾ ലഭ്യമായിരിക്കുമെന്ന് കേളകം പോലീസ് അറിയിച്ചു. തീർത്ഥാടകരും വാഹന ജീവനക്കാരും പോലീസിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

Previous Post Next Post