അതിതീവ്ര മഴ: കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; ബീച്ചുകളും പാര്‍ക്കുകളും അടച്ചു


കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡിടിപിസി താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രധാന നിയന്ത്രണങ്ങള്‍
മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. ബീച്ചുകള്‍ക്ക് പുറമെ പാർക്കുകളും താല്‍ക്കാലികമായി അടച്ചിട്ടു. വെള്ളച്ചാട്ടം, മറ്റ് ജലാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും പൂർണമായും നിർത്തിവെച്ചു. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി നിർദേശിച്ചു.
ഓറഞ്ച് അലർട്ട് ജാഗ്രത
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളില്‍ കണ്ണൂർ ജില്ലയില്‍ ഓറഞ്ച് അലർട്ട് നിലനില്‍ക്കുകയാണ്. അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടല്‍ത്തീരങ്ങളിലും ജലാശയങ്ങള്‍ക്ക് സമീപവും പൊതുജനങ്ങള്‍ പോകുന്നത് അപകടകരമാണ്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവസാനിക്കുന്നത് വരെ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
.

Post a Comment

Previous Post Next Post