നിധിൻ രാജിൻ്റെ മരണം ; ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍



കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥിനിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .ഉത്തർപ്രദേശ് നോയിഡ തൃലോക് പുരി സ്വദേശി സൗരവ് കുമാറിനെ (22) യാണ് ഡല്‍ഹിയില്‍ വെച്ച്‌ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കോടേരിഅറസ്റ്റ് ചെയ്തത്.കേസില്‍ നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍,ഋഷികേശ് തിവാരി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

Post a Comment

Previous Post Next Post