ഡെങ്കിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകള്‍


ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകർച്ചപ്പനികളുടെ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍, വീട്ടിലെ തന്നെ ചില മുൻകരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്.
അവ എന്തൊക്കെ എന്ന് നോക്കാം
കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുക
തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ഒഴിഞ്ഞ ചട്ടികള്‍, ഖരമാലിന്യങ്ങള്‍, ഈർപ്പമുള്ള സ്ഥലങ്ങള്‍ എന്നിവയാണ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ട് പെരുകുന്ന ഇടങ്ങള്‍. അതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാം.
കൊതുക് കടി ഏല്‍ക്കാതെ സൂക്ഷിക്കുക
സ്വയം സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണം. പുറത്തിറങ്ങുമ്പോള്‍ ശരീരം പരമാവധി മറയ്ക്കുന്ന തരത്തിലുള്ള നീളൻ കൈയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കൊതുക് കടി ഒഴിവാക്കാൻ റിപ്പല്ലന്റുകള്‍ ഉപയോഗിക്കാം.
ജനലുകള്‍ അടച്ചിടുകമഴക്കാലത്താണ് സാധാരണയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്. അതിനാല്‍ വീട് കൊതുക് വിമുക്തമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൊതുകുകള്‍ വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും പരമാവധി അടച്ചിടാൻ ശ്രദ്ധിക്കുക
വീടകം വൃത്തിയോടെ സൂക്ഷിക്കാം
കൃത്യമായ ഇടവേളകളിലുള്ള ശുചീകരണം കൊതുകുകള്‍ പെരുകുന്നത് തടയും. ജനലുകളിലും വാതിലുകളിലും നെറ്റുകള്‍ ഘടിപ്പിക്കുന്നത് കൊതുകുകളെ തടയാൻ സഹായിക്കും.

Post a Comment

Previous Post Next Post