റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്; പുതിയ റിസര്‍വേഷൻ സംവിധാനം ഓഗസ്റ്റ് മുതല്‍


തിരുവനന്തപുരം : റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര റെയില്‍വേ മന്ത്രാലയം.
നിലവിലുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതല്‍ ജനസൗഹൃദവും ആധുനികവുമാക്കുന്നതിന്‍റെ ഭാഗമായി നവീകരിച്ച പാസഞ്ചർ റിസർവേഷൻ സിസ്റ്റം ഓഗസ്റ്റ് മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കിത്തുടങ്ങും.
1986 മുതല്‍ റെയില്‍വേ ഉപയോഗിച്ചുവരുന്ന പഴക്കമേറിയ പ്ലാറ്റ്‌ഫോമിനു പകരമായാണ് പൂർണമായും ഡിജിറ്റല്‍ സംവിധാനങ്ങളോടെയുള്ള പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post