വിശ്വസിക്കാൻ പറ്റുന്നില്ലേ? സത്യമാണ് ....: സ്വര്‍ണവില താഴേക്ക്, ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 3160 രൂപ...!


തിരുവനന്തപുരം: ആശ്വാസം .... കേരളത്തില്‍ സ്വർണ വില കുറഞ്ഞു. ഒരു ഗ്രാമിന് 395 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 3160 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം നിലവില്‍ 13,645 രൂപയിലും പവന് 1,09,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മിനിഞ്ഞാത്തെ വിലയില്‍ നിന്ന് ഇന്നലേക്ക് സ്വർണ വിലയില്‍ പവന് 1080 രൂപയുടെ വർധനവുണ്ടായിരുന്നു.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വർണ വിലയെത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില നിലവില്‍ 250 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവില്‍ 2,500 രൂപയാണ് വില വരുന്നത്.

Post a Comment

Previous Post Next Post