ആലക്കോട് ടി.സി.ബി റോഡിൽ ഉണങ്ങി നിന്ന ഭീമൻ മരം വീണു; റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി തകർന്നു


ആലക്കോട്: ടി.സി.ബി റോഡിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടഭീഷണിയുയർത്തി ഉണങ്ങി നിന്നിരുന്ന ഭീമൻ മരം ഒടുവിൽ റോഡിലേക്ക് കടപുഴകി വീണു.വായാട്ടുപറമ്പ്  - ചാണോക്കുണ്ട് മെയിൻ റോഡരികിൽ നിന്നിരുന്ന മരമാണ് ഇന്നലെ ഉച്ചകഴിഞ്ഞതോടെ വലിയ ശബ്ദത്തോടെ നിലംപതിച്ചത്. ഈ സമയം റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്കാണ് മരം വീണത്. മരം വീണ് സ്കൂട്ടി പൂർണ്ണമായും തകർന്ന നിലയിലാണ്. മരം വീണതിനെ തുടർന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ഉണങ്ങി നിൽക്കുന്ന ഈ മരം വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്നും ഇത് അടിയന്തരമായി മുറിച്ചുമാറ്റണമെന്നും നാട്ടുകാർ പറഞ്ഞായിരുന്നു.അധികൃതർ ഇതിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം ഗുരുതരമായ വീഴ്ചക്കെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്. ഏറെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post