വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കോഴിക്കോട് യുവതി ജീവനൊടുക്കി


കോഴിക്കോട്: വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടില്‍ താമസിക്കുന്ന ചേലോട്ടില്‍ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകള്‍ നന്ദന പ്രദീപ് (22) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുറിയില്‍ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ഉടൻ പരിസരവാസികളെ വിവരമറിയിക്കുകയും യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദനയുടെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post