ന്യൂഡൽഹി: സാധാരണക്കാരന്റെ പോക്കറ്റ് കീറാൻ ഇതിലും നല്ലൊരു വഴി വേറെയില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. സിലിണ്ടറൊന്നിന് ഒറ്റയടിക്കാണ് 29 രൂപ വർദ്ധിപ്പിച്ചത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ഇതിനകം തന്നെ കരിപിടിച്ച അടുക്കളകളിലേക്ക് പുതിയ വിലവർദ്ധനവ് കൂടിയെത്തിയതോടെ സാധാരണക്കാർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. "അടുക്കളയിൽ തീ പുകയ്ക്കണമെങ്കിൽ ഇനി സ്വർണ്ണവില കൊടുക്കേണ്ടി വരുമോ" എന്നാണ് വീട്ടമ്മമാരുടെ പ്രധാന സംശയം.
മാസാമാസം സിലിണ്ടർ വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ഇനി പാചകം ചെയ്യാൻ പണ്ടത്തെപ്പോലെ വിറകടുപ്പിലേക്കോ അല്ലെങ്കിൽ വല്ല 'സൂര്യപ്രകാശ' പാചക രീതിയിലേക്കോ മാറേണ്ടി വരുമെന്ന നിരാശയിലാണ് പൊതുജനം. വിലക്കയറ്റത്തിനെതിരെ വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
Post a Comment