സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ആഴ്ചയ്ക്കിടെ 8,000 രൂപ കുറഞ്ഞു


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 2,500 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് പവന് 200 രൂപ കൂടി കുറഞ്ഞു.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലെത്തി.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് 8,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
യുഎസ് ഫെഡറല്‍ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന സൂചനകളാണ് ആഗോള വിപണിയില്‍ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. പലിശനിരക്ക് ഉയരുന്നത് സ്വർണ നിക്ഷേപത്തിന്റെ ആകർഷണം കുറയ്ക്കുമെന്നതിനാല്‍ വിലയില്‍ സമ്മർദം തുടരുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Post a Comment

Previous Post Next Post