തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് (ജൂണ്‍ 24) മുതല്‍ വിതരണം ചെയ്യും.
വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ഇന്ന് മുതല്‍ നല്‍കും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം മൂന്നിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണം.
Post a Comment