'തന്റെ സമ്മതമില്ലാതെ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചു',ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി


അടിമാലി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്.
കുഞ്ചിത്തണ്ണി സ്വദേശി ആര്‍ ഡി രാജീവിന്റെ മഹീന്ദ്ര സ്‌കോര്‍പിയോ വാഹനത്തിന്റെ നമ്പര്‍ kl 69 ഡി 27 72 എന്നതാണ്. ഇതേ നമ്പര്‍ തന്നെയാണ് ദൃശ്യം മൂന്നില്‍ നായകനായ ജോര്‍ജുകുട്ടി എന്ന കഥാപാത്രം ഉപയോഗിക്കുന്ന എംജി ഹെക്ടറിനും. തന്റെ അറിവോ സമ്മതമോ കൂടാതെ സിനിമയില്‍ വ്യാജമായി നമ്പര്‍ ഉപയോഗിച്ചു എന്നാണ് രാജീവിന്റെ പരാതി.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വാഹന നമ്പര്‍ ഉള്‍പ്പെടുത്തിയ രംഗങ്ങള്‍ സിനിമയില്‍ നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു

Post a Comment

Previous Post Next Post