കൊച്ചി : മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്.
ജൂണ്‍ 18-ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.(Drishyam 3 OTT Release Date Announced On Amazon Prime Video)
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായ നാലാഴ്ച പിന്നിടുമ്പോഴാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. തിയേറ്റർ കളക്ഷൻ, ഒടിടി, സാറ്റ്‌ലൈറ്റ് ബിസിനസ് എന്നിവ ഉള്‍പ്പെടെ ചിത്രം ഇതിനകം 300 കോടി രൂപയുടെ നേട്ടം നേടിക്കഴിഞ്ഞു.
ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തില്‍ മീന, സിദ്ദിഖ്, മുരളി ഗോപി, എസ്തർ അനില്‍, അൻസിബ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായി മാറിയപ്പോള്‍, കോവിഡ് കാലത്തായിരുന്നു ‘ദൃശ്യം 2’ നേരിട്ട് ഒടിടി റിലീസായി എത്തിയത്.
Post a Comment