പൈതൽമല തിങ്കളാഴ്ച(29-06-2026) മുതൽ തുറക്കും; കടുത്ത ജാഗ്രതാനിർദ്ദേശങ്ങളോടെ നിയന്ത്രണം


കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൈതൽമല തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുക്കും. എന്നാൽ വരും ദിവസങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പൈതൽമല സന്ദർശിക്കാനെത്തിയ യുവതി ഇടിമിന്നലേറ്റ് മരണപ്പെട്ടതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം താൽക്കാലികമായി അടച്ചിട്ടത്. മലമുകളിൽ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യൻയാനങ്ങളും മിന്നൽ സാധ്യതയും കണക്കിലെടുത്താണ് പുതിയ തീരുമാനം.

പ്രധാന സുരക്ഷാ മുൻകരുതലുകൾ:

കാലാവസ്ഥാ നിരീക്ഷണം: ആകാശം മേഘാവൃതമാവുകയോ ഇടിമിന്നൽ സാധ്യത പ്രവചിക്കപ്പെടുകയോ ചെയ്താൽ സഞ്ചാരികളെ മലമുകളിലേക്ക് പ്രവേശിപ്പിക്കില്ല.

സമയക്രമം: പ്രതികൂല കാലാവസ്ഥയുള്ള സമയങ്ങളിൽ സന്ദർശന സമയത്തിൽ മാറ്റം വരുത്തിയേക്കാം.
നിർദ്ദേശങ്ങൾ പാലിക്കണം: ഡ്യൂട്ടിയിലുള്ള ഗൈഡുമാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ നിർദ്ദേശങ്ങൾ സഞ്ചാരികൾ കർശനമായി പാലിക്കേണ്ടതാണ്.
അടിയന്തര ശ്രദ്ധയ്ക്ക്: പൈതൽമല സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്നവർ പ്രാദേശികമായ കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കണമെന്നും, മലമുകളിലായിരിക്കുമ്പോൾ ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post