‌ഖത്തറില്‍ ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു; 66 പേര്‍ക്ക് പരിക്ക്


ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയല്‍ സിറ്റിയിലുള്ള ബർസാൻ ഗ്യാസ് വിതരണ പ്ലാന്റില്‍ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഉള്‍പ്പെടെ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബി തിങ്കളാഴ്ച ദോഹയില്‍ വാർത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ ദോഹയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അടിയന്തര ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ സജ്ജമാക്കുകയും ചെയ്തു. +974-55647502, +974-55384683 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണ്.
തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച്‌ 18 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ലേഖ്‌വിയ) ഖത്തർ ഇന്റർനാഷണല്‍ സെർച്ച്‌ ആൻഡ് റെസ്ക്യൂ ഗ്രൂപ്പും സിവില്‍ ഡിഫൻസ് ടീമും സംയുക്തമായി തിരച്ചില്‍ നടത്തിവരികയാണ്. പരിക്കേറ്റവരുടെ എണ്ണം 54 ആണെന്നാണ് മന്ത്രാലയം ആദ്യം അറിയിച്ചിരുന്നതെങ്കിലും, തിങ്കളാഴ്ചത്തെ വാർത്താ സമ്മേളനത്തില്‍ ഊർജ്ജ മന്ത്രി ഇത് 66 ആയി പുതുക്കി നിശ്ചയിച്ചു.
അപകട കാരണം
മാസങ്ങളായി അടച്ചിട്ടിരുന്ന ബർസാൻ പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. പ്ലാന്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് സ്ഫോടനത്തിന് കാരണമായതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ ഖത്തർഎനർജി അറിയിച്ചു. ഇതൊരു വ്യാവസായിക അപകടമാണെന്നാണ് അല്‍ കാബി വിശേഷിപ്പിച്ചത്.

Post a Comment

Previous Post Next Post