സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്‌ഇബി.
വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനം. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്നാണ് തീരുമാനം.
കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും സഹായകമായാതായി കെഎസ്‌ഇബി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

Post a Comment

Previous Post Next Post