സെൻസസ് സെല്‍ഫ് എന്യൂമറേഷൻ: സമയപരിധി നാളെ രാത്രി 12-ന് അവസാനിക്കും; ജൂലൈ ഒന്ന് മുതല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്

തിരുവനന്തപുരം: ദേശീയ സെൻസസ് നടപടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷൻ' (Self-Enumeration) സൗകര്യം നാളെ അവസാനിക്കുന്നു.
ജൂണ്‍ 30 ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് ഇതിനുള്ള സമയപരിധി. അതിനുശേഷം പോർട്ടല്‍ വഴി വിവരങ്ങള്‍ നല്‍കാൻ സാധിക്കില്ല. നിരവധി ആളുകള്‍ ഇതിനോടകം ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നവർക്ക് വിവരങ്ങള്‍ നല്‍കാൻ നാളെക്കൂടി മാത്രമേ അവസരമുണ്ടാകൂ. ജൂലൈ ഒന്ന് മുതല്‍ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യുമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.

സ്വന്തം വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ സ്വന്തമായി തന്നെ രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സെല്‍ഫ് എന്യുമറേഷൻ പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. മൊബൈല്‍ ഫോണില്‍ നിന്ന് തന്നെ നടപടികള്‍ പൂർത്തിയാക്കാം. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.
ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ഇവ നല്‍കിക്കഴിഞ്ഞാല്‍ സെല്‍ഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. ഇത് സൂക്ഷിച്ച്‌ വെയ്ക്കണം. വീട്ടില്‍ സെൻസസ് ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് എത്തുമ്പോള്‍ ഈ 11 അക്ക ഐ.ഡി അവർക്ക് നല്‍കിയാല്‍ മതിയാവും.

Post a Comment

Previous Post Next Post