ബംഗളൂരു: മഹാരാഷ്ട്രയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളി വ്യവസായിയെ കൊള്ളയടിച്ചു. വാഹനം തടഞ്ഞുനിർത്തിയ ശേഷം കാറടക്കം തട്ടിക്കൊണ്ടുപോയ കവർച്ചാ സംഘം, സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നതായി പരാതി.
പയ്യന്നൂർ സ്വദേശിയായ വ്യവസായി വികാസും കുടുംബവുമാണ് കവർച്ചയ്ക്ക് ഇരയായത്.
മഹാരാഷ്ട്രയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ അജ്ഞാതസംഘം ഇവരുടെ വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. വികാസിനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോയ സംഘം പിന്നീട് ഭാര്യയുടെയും മകന്റെയും കൈവശമുണ്ടായിരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നശേഷം ഇവരെ വഴിയില്‍ ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന സ്വർണവും മറ്റ് വസ്തുക്കളും നഷ്ടമായെന്നാണ് പരാതി.
Post a Comment