ലോകകപ്പ് സ്വപ്നവുമായി ക്രിസ്റ്റ്യാനോയും സംഘവും; കോംഗോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ ഇന്ന് രാത്രി 10:30ക്ക്

ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ കിരീടപ്രതീക്ഷയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു.
ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ രാത്രി 10:30-ന് നടക്കുന്ന ഗ്രൂപ്പ് കെ മത്സരത്തില്‍ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികള്‍.
റൊണാള്‍ഡോയുടെ കരിയറിലെ ആറാം ലോകകപ്പ് എന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്. പ്രായം വെല്ലുവിളിയാണെങ്കിലും റൊണാള്‍ഡോയില്‍ ഇപ്പോഴും ഒരു വലിയ നേട്ടത്തിനായുള്ള വീര്യം ബാക്കിയുണ്ടെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍.
ദുർബലരായ കോംഗോക്കെതിരെ കളിക്കുന്നത് പോർച്ചുഗലിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും, ചെറിയ ടീമുകളുടെ അപ്രതീക്ഷിത പ്രകടനങ്ങള്‍ ഈ ലോകകപ്പില്‍ കണ്ടുവരുന്നതിനാല്‍ അതീവ ജാഗ്രതയോടെയാകും പോർച്ചുഗല്‍ കളിക്കുക. ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Post a Comment

Previous Post Next Post