ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിയുമോ? ബൈക്ക് യാത്രക്കാര്‍ അറിയേണ്ട ചില മുൻകരുതലുകള്‍

റോഡില്‍ എഐ ക്യാമറയോ പൊലീസിനെയോ കാണുമ്പോള്‍ മാത്രം ഹെല്‍മെറ്റ് എടുത്തു തലയില്‍ വെക്കുന്നവരാണ് നമ്മളില്‍ പലരും.പിഴയില്‍ നിന്ന് രക്ഷപ്പെടാനല്ല, സ്വന്തം ജീവൻ കാക്കാനാണ് ഹെല്‍മെറ്റ് ധരിക്കേണ്ടതെന്ന് എല്ലാവർക്കുമറിയാമെങ്കിലും ഇതിനോട് മുഖം തിരിക്കാൻ ചിലർക്കെങ്കിലും മറ്റ് ചില കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹെല്‍മെറ്റ് സ്ഥിരമായി വെച്ചാല്‍ മുടികൊഴിച്ചില്‍ ഉണ്ടാകുമോ എന്ന ആശങ്ക.
ശരിക്കും ഹെല്‍മെറ്റും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടോ? ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ തലയോട്ടിയിലുണ്ടാകുന്ന വിയർപ്പും അമിതമായ അമർത്തലുമൊക്കെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍ കൃത്യമായ ചില മുൻകരുതലുകള്‍ എടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
നിങ്ങള്‍ ഇറുകിയ ഹെല്‍മെറ്റ് ആണ് ധരിക്കുന്നത് എങ്കില്‍ 'ട്രാക്ഷൻ അലോപ്പീസി'യ്ക്ക് കാരണമാകും. അതായത്, മുടിയുടെ വേരുകളില്‍ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘർഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ ആണ് ഇത്. ഹെല്‍മെറ്റ് തലയില്‍ ഇറുകിയിരിക്കുമ്പോള്‍ ചില ഭാഗങ്ങളില്‍ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത് മുടിയുടെ വേരുകളെ വല്ലാതെ ദുർബലപ്പെടുത്തുന്നു. കൂടാതെ ഹെല്‍മെറ്റിന്റെ ഉള്ളില്‍ അടിഞ്ഞു കൂടുന്ന വിയർപ്പ്, ചൂട്, മുടിയിലെ എണ്ണ എന്നിവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ചില മുൻകരുതലുകളെടുക്കുന്നത് നല്ലതാണ്.

Post a Comment

Previous Post Next Post