ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു;വിജയ ശതമാനം 77.97


ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു .സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 4.20 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 2,90,398 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 77.97 ആണ് വിജയ ശതമാനം. സംസ്ഥാനത്തെ മുൻവർഷത്തെ മൊത്ത വിജയ ശതമാനം 77.81 ആയിരുന്നു. 0.16 ശതമാനത്തിന്റെ വർധനവാണുള്ളത്.

വിദ്യാർത്ഥികൾക്ക് results.kerala.gov.in, results.kite.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. പുനർമൂല്യനിർണയം ഉൾപ്പെടെയുള്ള വിവരങ്ങൾ ഐഇ എഡ്യൂക്കേഷൻ പോർട്ടലിലും ലഭ്യമാണ്.

Post a Comment

Previous Post Next Post