കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്.ഭര്‍ത്താവുമായി സ്‌കൂട്ടറില്‍ പോകുമ്പോഴാണ് കാട്ടാന ഇരുവരേയും ആക്രമിച്ചത്. മേപ്പാടി കള്ളാടിയില്‍ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭര്‍ത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘര്‍ഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ പോയ വീട്ടമ്മ കൊല്ലപ്പെട്ടു: ഭര്‍ത്താവിന് പരിക്ക്
Alakode News
0
Post a Comment