തൃശൂർ: മണ്ണുത്തിയില്‍ ആംബുലൻസ് ഉപയോഗിച്ച് വൻതോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി.ബീക്കണ്‍ ലൈറ്റ് തെളിച്ച് രോഗിയെയെന്ന വ്യാജേന 280 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില്‍ വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ കുന്നംകുളം സബ് ഡിവിഷൻ പൊലീസ് സംഘം നടത്തിയ കൃത്യമായ പരിശോധനയിലാണ് ആംബുലൻസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Post a Comment