കൊല്ലം അഞ്ചലില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസില്‍ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനൻ(26) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനായ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ ആയ ആരതിയെ എലി വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ആർച്ചല്‍ പാലവിള വീട്ടില്‍ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തത ലഭിക്കാത്തതിനെ തുടർന്ന് ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിള്‍ പേ വഴി ഡ്രൈവർക്ക് പണം കൊടുത്തതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഈ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പിന്നീട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവരുടെ ചിത്രങ്ങള്‍ തയ്യാറാക്കി. ഓട്ടോഡ്രൈവർ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Post a Comment