പയ്യാവൂരിൽ മരക്കൊമ്പ് വെട്ടുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു


പയ്യാവൂർ: മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നല്ക്കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില് ചികിത്സയിലായിരുന്ന പയ്യാവൂര് സ്വദേശി മരണപ്പെട്ടു.
മുത്താറിക്കുളം പുളിമൂട്ടില് ശശി (65) ആണ് പരിയാരം മെഡിക്കല് കോളജ് ആശുപത്രിയില് വച്ച്‌ മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്.പറമ്പിലെ മരത്തില് കയറി കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തില് കടന്നല്ക്കൂട് ഇളകുകയും കടന്നലുകള് കൂട്ടത്തോടെ ശശിയെ ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം കുത്തേറ്റ ഇദ്ദേഹത്തെ നാട്ടുകാര് ഉടന് തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്ന്ന് പരിയാരത്തെ മെഡിക്കല് കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല് ജീവന് രക്ഷിക്കാനായില്ല. സുഭദ്രയാണ് ഭാര്യ. സുമേഷ്, സുമിത എന്നിവര് മക്കളാണ്. രമ്യ, അശോകന് (ഖത്തര്) എന്നിവര് മരുമക്കളാണ്.

Post a Comment

Previous Post Next Post