ആലക്കോട്:സംസ്ഥാന പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും (1200/1200) നേടി ആലക്കോടിന്റെ അഭിമാനമായി എസ്. ആര്യനന്ദ. ആലക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയാണ് ആര്യനന്ദ.
കഠിനാധ്വാനവും കൃത്യമായ പഠനരീതിയുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് ആര്യനന്ദ പറഞ്ഞു. അരങ്ങത്തെ കുന്നത്ത് കെ.ജി. സുരേഷ്കുമാറിന്റെയും കെ.ജി. ദിവ്യയുടെയും മകളാണ് ഈ മിടുക്കി.
ആര്യനന്ദയുടെ ഈ ഉജ്ജ്വല വിജയത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും സുഹൃത്തുക്കളും അനുമോദനങ്ങൾ അറിയിച്ചു. ഭാവിയിൽ ഉന്നത പഠനരംഗത്ത് മികവ് പുലർത്താനാണ് ഈ മിടുക്കിയുടെ തീരുമാനം.
Post a Comment