കൊച്ചി: ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case).
തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റില്‍ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ ശിക്ഷിച്ചത് . കോടതി നാല് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
2023 സെപ്റ്റംബർ 7-നായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത് . ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഉപദ്രവിക്കപ്പെട്ട സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച പ്രതിയുടെ വിരലടയാളമാണ് കേസില്‍ നിർണായക തെളിവായത്. തുടർന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് പ്രതി ക്രിസ്റ്റില്‍ രാജ് ആണെന്ന് തിരിച്ചറിഞ്ഞത് .
Post a Comment