വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡോര്‍ തുറക്കാൻ പറ്റാത്തത് എന്തുകൊണ്ട്?- ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ച്‌ ഗർഭിണിയ്ക്ക് ജീവൻ നഷ്ടപ്പെട്ട അപകടം പുത്തൻ വിവാദങ്ങളിലേക്ക് നീങ്ങുമ്പോള്‍, വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ തുടർക്കഥയാകുന്നത് കൂടി ചർച്ചയാകുകയാണ്.കക്കറമുക്കിലെ സംഭവത്തില്‍ പിൻസീറ്റിലായിരുന്ന സോന എന്ന യുവതിക്ക് പിൻ ഡോർ തുറക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് ദാരുണമായി മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നത്.
കാറിന് തീ പിടിച്ചാല്‍ പലപ്പോഴും ഡോർ തുറക്കാൻ കഴിയാത്തതുകൊണ്ട് അകത്തുകുടങ്ങിപ്പോകുന്ന സംഭവങ്ങള്‍ നിരവധി കണ്ടുവരുന്നുണ്ട്. ഡോറിന്റെ വയറിങ് തകരാറിലാകുന്നതാണ് ഡോർ തുറക്കാൻ പറ്റാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വയറിങ് പോയിട്ടുണ്ടെങ്കില്‍ അകത്തിരിക്കുന്ന ആള്‍ മാന്വല്‍ ആയി തുറന്നുകൊടുത്താല്‍ മാത്രമേ പുറത്തുനിന്നും ഡോർ തുറക്കാനാകൂ. ഡോർ മെക്കാനിസം പ്രവർത്തിക്കുന്നത് കേബിള്‍ ഉപയോഗിച്ചാണ്. കേബിള്‍ ഉരുകിപ്പോയാല്‍ ലോക്കിങ് മെക്കാനിസം പ്രവർത്തിക്കാതെവരും. അതുകൊണ്ടാണ് ഡോർ തുറക്കാൻ കഴിയാതെവരുന്നത്.
വണ്ടി ഓടിക്കുന്നവരുടെ അശ്രദ്ധ കൊണ്ടും സാങ്കേതിക തകരാർ കൊണ്ടുമൊക്കെ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിനുള്ളിലെ എൻജിൻ തകരാറിലായാല്‍, വാഹനങ്ങള്‍ കൂട്ടിയിടിച്ചോ മറ്റോ അപകടം ഉണ്ടാകുമ്പോള്‍, വയറിങില്‍ തകരാർ സംഭവിക്കുമ്പോള്‍, ഷോർട്ട് സർക്യൂട്ട് തുടങ്ങി നിരവധി കാരണങ്ങള്‍ ഉണ്ടാകാറുണ്ട്. ചെറിയ ശ്രദ്ധ വലിയ ദുരന്തത്തിലേക്ക് നയിക്കാറുമുണ്ട്. എന്തെങ്കിലും കാരണവശാല്‍ നമ്മുടെ കാറിന് തീപിടിക്കുകയാണെങ്കില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Post a Comment

Previous Post Next Post