തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് മുഖ്യമന്ത്രി വി.ഡി.
സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.ദൈവനാമത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഷിബു ബേബി ജോണും സി.പി ജോണും സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായും ഓരോ മന്ത്രിമാരുമുണ്ട്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം കേരളത്തിലെ മുഴുവൻ ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാകും പുതിയ യുഡിഎഫ് സർക്കാരിന്റെ ഭരണമെന്ന് നിയുക്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്കോ ആഭ്യന്തര വകുപ്പിലേക്കോ എത്താൻ താൻ യാതൊരുവിധ പോരാട്ടവും നടത്തിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി തന്നോട് ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പാർട്ടിയില്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയാത്തതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment