വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം


വയനാട്: കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.
വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന മിന്നല്‍ സർവീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോഡ്രൈവർ ചീരാല്‍ പഴൂർ മുച്ചിയില്‍ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

Post a Comment

Previous Post Next Post