അമിതനേരം ടോയ്‍ലറ്റില്‍ ഇരിക്കുന്ന ശീലം; പൈല്‍സ് മുതല്‍ ഗുരുതര രോഗങ്ങള്‍ വരെ നിങ്ങളെ തേടിയെത്തും!


ടോയ്‍ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്ന ശീലം ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.സോഷ്യല്‍ മീഡിയയിലും മറ്റും സമയം ചിലവഴിച്ച്‌ ടോയ്‍ലറ്റ് സീറ്റില്‍ ദീര്‍ഘനേരം ഇരിക്കുന്നത് മലാശയ ആരോഗ്യത്തെയും ദഹനവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. 10 മുതല്‍ 15 മിനിറ്റില്‍ കൂടുതല്‍ ടോയ്‍ലറ്റില്‍ ചിലവഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ഈ ശീലം അപകടകരമാകുന്നത് എന്തുകൊണ്ട്?
ഗ്യാസ്‌ട്രോ, ജിഐ സര്‍ജന്മാരുടെ അഭിപ്രായപ്രകാരം, ടോയ്‍ലറ്റ് സീറ്റില്‍ ദീര്‍ഘനേരം ഇരിക്കുന്നത് മലാശയത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള സിരകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് സിരകളില്‍ വീക്കമുണ്ടാക്കുകയും പൈല്‍സ് (മൂലക്കുരു) പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് മലവിസര്‍ജ്ജന സമയത്ത് വേദനയ്ക്കും രക്തസ്രാവത്തിനും ചൊറിച്ചിലിനും വഴിവെക്കും. പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റുകളില്‍ ഇരിക്കുന്നത് സ്വാഭാവികമായ സ്‌ക്വാട്ടിംഗ് രീതിയെക്കാള്‍ മലാശയ ഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഫോണ്‍ ഉപയോഗിച്ച്‌ ദീര്‍ഘനേരം ഇരിക്കുന്നത് ഈ സമ്മര്‍ദ്ദം ഇരട്ടിയാക്കുന്നു.

Post a Comment

Previous Post Next Post