വിമാനം അസാധാരണമായി താഴ്ന്നു പറന്നു; പെരുമ്പാവൂരില്‍ വീടിന്‍റെ 120 ഓടുകള്‍ പറന്നുപോയി


പെരുമ്പാവൂർ: കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നപ്പോള്‍ വീടിന്‍റെ ഓട് പറന്നുപോയതായി പരാതി.ഒക്കല്‍ നമ്പിള്ളി കവലയില്‍ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിന്‍റെ 120 ഓടുകളാണ് താഴെ വീണ് പൊട്ടിയത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടി വിമാനം അസാധാരണമായി താഴ്ന്ന് പറക്കുകയായിരുന്നു. ഇതാണ് നഷ്ടത്തിന് കാരണം. പതിനായിരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മുൻപും പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സിയാലില്‍ പരാതി നല്‍കിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല.

Post a Comment

Previous Post Next Post