ആലക്കോട്:ആലക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലും വഴിയാത്രക്കാരെയും മറ്റ് മൃഗങ്ങളെയും കടിച്ച് ഭീതിയിലാഴ്ത്തിയ തെരുവുനായയെ നാട്ടുകാർ ചേർന്ന് വകവരുത്തി. ഇന്നലെ രാവിലെയാണ് ടൗണിലിറങ്ങിയ നായ വഴിയാത്രക്കാരെ പരക്കെ അക്രമിച്ചതും പരിക്കേൽപ്പിച്ചതും.
നാട്ടുകാർക്ക് പുറമെ പ്രദേശത്തെ മറ്റ് തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും ഇതിന്റെ കടിയേറ്റിട്ടുണ്ട്. നായയുടെ അക്രമണം നിയന്ത്രിക്കാനാകാതെ വന്നതോടെ വൈകുന്നേരത്തോടെ ടൗൺ പരിസരത്തുവെച്ച് നാട്ടുകാർ സംഘടിച്ച് നായയെ തല്ലിക്കൊല്ലുകയായിരുന്നു.
ടൗണിൽ നാളുകളായി പെരുകിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയതായി ടൗൺ വാർഡ് മെമ്പർ സി.ജി. ഗോപൻ അറിയിച്ചു.
Post a Comment