വിവാഹദിവസം വരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


എച്ചൂർ: വിവാഹദിവസം രാവിലെ വരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനാണ് (29) മരിച്ചത്. ജമ്മു കാശ്മീരിൽ എസ്.എസ്.ബി (SSB) ബോർഡർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
ഇന്നായിരുന്നു ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.രാവിലെ മുറിയിൽ നിന്നും പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post