ആലക്കോട്:മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ആലക്കോട് പാലത്തിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്ന രീതിയിലാണ് വെള്ളം ഉയർന്നിരിക്കുന്നത്. വെള്ളക്കെട്ടിൽ പെട്ട് നിരവധി വാഹനങ്ങൾ പകുതിയോളം മുങ്ങുന്ന അവസ്ഥയാണ്.
പാലത്തിലെ ഓടകൾ അടഞ്ഞുകിടക്കുന്നതും കൃത്യമായ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനമില്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെറുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ വെള്ളക്കെട്ടിൽ കുടുങ്ങുന്നു. ചില വാഹനങ്ങളുടെ എഞ്ചിനിൽ വെള്ളം കയറി വഴിയിൽ ഓഫായി പോകുന്നതിനും കാരണമാകുന്നു
Post a Comment