തിരുവനന്തപുരം: കാറില്ലാത്ത എനിക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പെറ്റിയടിച്ചു, ഹെല്‍മെറ്റ് വച്ച് മാത്രം വണ്ടിയോടിക്കാറുള്ള എനിക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പെറ്റിയടയ്‌ക്കേണ്ട ഗതിവന്നല്ലോ, ഈ വണ്ടി എന്റെയല്ല, ഇത് ഞാനുമല്ല എന്നിട്ടും പെറ്റി എന്നിങ്ങനെയുള്ള പരാതി നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ പരിചയക്കാരോ പറഞ്ഞ് കേട്ടിട്ടില്ലേ.തെറ്റായ പെറ്റി വന്നാല്‍ ഏങ്ങനെ ഇതില്‍ നിന്ന് ഒന്ന് ഊരും? ഇതിന്റെ പിന്നാലെ നടക്കേണ്ടി വരുമോ എന്നത് പലര്‍ക്കുമുള്ള ആശങ്കയാണ്.
പെറ്റി തെറ്റി വന്നതെന്ന് നല്ല ഉറപ്പുണ്ടെങ്കില്‍ അത് അടയ്ക്കാതെ സിമ്പിളായി രക്ഷപ്പെടാനും പരാതി അറിയിക്കാനുമുള്ള മാര്‍ഗം വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.ആദ്യം ചലാന്‍ വന്നിരിക്കുന്നത് അംഗീകൃത പോര്‍ട്ടലില്‍ നിന്നാണെന്ന് ഉറപ്പുവരുത്തുക. ചലാനിലുള്ള വാഹന നമ്പര്‍, തിയതി, സ്ഥലം എന്നിവ നിങ്ങളുടേതാണോ എന്ന് നോക്കുക.
തെറ്റായ ചലാനാണ് നിങ്ങള്‍ ലഭിച്ചതെങ്കില്‍ ഉടന്‍ തന്നെ പരിവാഹന്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ലഭിച്ച ചലാന്‍ നമ്പര്‍ നല്‍കി രെജിസ്റ്റര്‍ ഗ്രീവന്‍സ് എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്ത് അപ്ലോഡ് ചെയ്യുക.
തെളിവിനായി നിങ്ങളുടെ കൈവശമുള്ള ഫോട്ടോകളും വിഡിയോസും അപ്ലോഡ് ചെയ്യാവുന്നതാണ്. പരാതി പരിശോധിച്ച ശേഷം തെറ്റായ ചലാന്‍ റദ്ദാക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു.
Post a Comment