കോക്രോച്ച്‌ ജനതാ പാര്‍ട്ടിയെ ഏറ്റെടുത്ത് ജെൻ സി; ഇൻസ്റ്റഗ്രാമില്‍ ഫോളോവേഴ്സ് ഒരു കോടി പിന്നിട്ടു


ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെ പ്രതിഷേധാർഹമായി ഉയർന്നു വന്ന ആക്ഷേപ ഹാസ്യ മുന്നണിയായ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
സ്വയം പ്രഖ‍്യാപിത രാഷ്ട്രീയ നിരീക്ഷകൻ അഭിജീത് ദീപ്കെ ആരംഭിച്ചതാണ് കോക്റോച്ച്‌ ജനതാ പാർട്ടി. ഇപ്പോഴിതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കഴിഞ്ഞിരിക്കുകയാണ്.ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ടെ 50 ഓളം പോസ്റ്റുകള്‍ മാത്രമാണ് ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് വേണ്ടി യുവാക്കള്‍ തെരഞ്ഞെടുത്ത യുവാക്കളുടെ രാഷ്ട്രീയ മുന്നണിയെന്നാണ് ബയോയില്‍ കുറിച്ചിരിക്കുന്നത്. കോക്രോച്ച്‌ ജനതാ പാർട്ടിക്കായി വെബ്സൈറ്റും ഒരുങ്ങിയിട്ടുണ്ട്. ഇതുവഴി ആർക്കും പാർട്ടിയില്‍ ചേരാം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ചലച്ചിത്രപ്രവർത്തകരായ അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ് കൊമേഡിയനായ കുനാല്‍ കമ്ര തുടങ്ങിയവർ ഇതിനകം പാർട്ടിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post