സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 1.17 ലക്ഷം കടന്ന് സ്വർണം മുന്നോട്ട് കുതിക്കുകയാണ്. ഇന്നലെ പവന് 1,16,920 രൂപ നിരക്കിലായിരുന്നു വ്യാപാരം.ഗ്രാമിന് 14,615 രൂപയും. എന്നാലിന്ന് 2,640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,17,280 രൂപയായി ഉയർന്നു. ഗ്രാമിന് 14,660 രൂപയാണ് നല്‍കേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാർക്കിങ് ചാർജും ചേരുമ്പോള്‍ വില വീണ്ടും കുതിക്കും. ജ്വല്ലറികള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ മാറ്റം വന്നേക്കാം. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില വരുന്നത്.
സ്വർണവില ഇതുവരെ
ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 116120 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാല്‍ വൈകിട്ടോടെ വില വീണ്ടും കൂടി, 1,16,920 രൂപയായി രേഖപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ സ്വർണവിലയെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. 2025ന്റെ അവസാന മാസങ്ങളിലാണ് സ്വർണവിലയില്‍ വലിയ കുതിപ്പുണ്ടായത്. ഡിസംബർ 23 സ്വർണവില ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവുമായി. കേരളത്തില്‍ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്ക്.
തുടർന്നുള്ള ദിവസങ്ങളില്‍ സ്വർണവില കുറഞ്ഞെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്തിയില്ല. ഇതിനിടെ, പശ്ചിമേഷ്യൻ യുദ്ധം പ്രഖ്യാപിച്ചത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. സംഘർഷങ്ങളും യുദ്ധങ്ങളും സ്വർണവില കൂട്ടുകയാണ് പതിവ്. ഇത്തവണയും അതുതന്നെ പ്രതീക്ഷിച്ചെങ്കിലും വൻ ട്വിസ്റ്റാണ് സംഭവിച്ചത്. പ്രവചവനങ്ങളെ കാറ്റില്‍പറത്തി വില കുറഞ്ഞു. ഇറാൻ - ഇസ്രായേല്‍ -യുഎസ് സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്. മാർച്ച് മാസത്തില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
Post a Comment