സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മോഹിനിയാട്ടം' ഒടിടി റിലീസിനൊരുങ്ങുന്നു. ആദ്യഭാഗമായ 'ഭരതനാട്യം' തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, ഒടിടിയില്‍ മികച്ച പ്രതികരണം നേടി ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിരുന്നു.
തുടർച്ചയായ ഭാഗമായ 'മോഹിനിയാട്ടം' തിയേറ്ററില്‍ നല്ല സ്വീകരണമാണ് നേടിയത്. പല കേന്ദ്രങ്ങളിലും ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്. ചിത്രം ഒടിടിയിലും ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറില്‍ ചിത്രം നിർമ്മിച്ചത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍, ജിവിൻ, നിസ്താർ സേട്ട്, ശ്രീരേഖ, അന്തരിച്ച നടൻ സന്തോഷ് ഗുരുവായൂർ എന്നിവാരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
Post a Comment