ബാംഗ്ലൂരില്‍ റേഡിയോളജി പഠനത്തിന് പോയ പെണ്‍കുട്ടിയടക്കം 2 പേര്‍ രാസലഹരി കേസില്‍ പിടിയില്‍


തിരുവനന്തപുരം : കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സല്‍വ മൻസിലില്‍ ഖാദർ മകൻ മുഹമ്മദ് സിജാഹ് എന്നിവരാണ് പിടിയിലായത്. കേരളത്തിലേക്ക് ഇവർ വർഷങ്ങളായി വൻ തോതില്‍ രാസലഹരി കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ടാരുന്നു. സിജഹ് മൂന്ന് എൻഡിപിഎസ് കേസുകളില്‍ പ്രതിയാണ്.
തിരുവനന്തപുരത്തു അമരവിളയില്‍ 75 ഗ്രാംഎംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലുംഎംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരില്‍ റേഡിയോളജി പഠനത്തിന് പോയതായിരുന്നു അദ്വൈത.
പ്രതികളിലേക്കെത്തിയത്...
ഫെബ്രുവരി മാസംഎംഡിഎംഎയുമായി ഐസിഎസ് ജംഗ്ഷനില്‍ നിന്നും യുവതിയെ പിടികൂടിയിരുന്നു. ഈ കേസില്‍ 2-ാം പ്രതിയായ ഷംനാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ബാംഗ്ലൂർ തെളിവെടുപ്പിന് കൊണ്ട് പോയപ്പോള്‍ ഷംനാദിന് എംഡിഎംഎ ഉ കൈമാറിയ സംഘത്തിലെ 3 പേരെ പിടികൂടിയിരുന്നു. പിടികൂടിയവരില്‍ 2 പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാള്‍ കർണാടക ഷിമോഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്ക് വൻ തോതില്‍ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങള്‍ പിടിയിലായത്.

Post a Comment

Previous Post Next Post