കരുവൻചാൽ :മലയോര മേഖലയിൽ ഉച്ചയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. ആലക്കോട്, വെള്ളാട്, കരുവഞ്ചാൽ പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകരുകയും ചെയ്തു. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
മലയോര മേഖലയിൽ കനത്ത നാശം: ആലക്കോടും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;വെള്ളാടിൽ കാറ്റിൽ മരങ്ങൾ വീണു
Alakode News
0
Post a Comment