പൂണെയില്‍ വിഷമദ്യ ദുരന്തം; പതിനഞ്ച് പേര്‍ മരണപ്പെട്ടു; നിരവധി പേര്‍ ചികിത്സയില്‍


മഹാരാഷ്ട്രയിലെ പൂണെയില്‍ വിഷമദ്യ ദുരന്തത്തില്‍ പതിനഞ്ച് പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ചവരില്‍ ഭൂരിഭാഗവും മുപ്പത് മുതല്‍ അറുപത് വയസ്സ് വരെ പ്രായമുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.മെഥനോള്‍ കലർത്തിയ വ്യാജ മദ്യം കുടിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് യോഗേഷ് വാങ്കടെ എന്നയാളെ എക്‌സൈസ് പിടികൂടി. യോഗേഷ് വാങ്കടെയാണ് മേഖലയില്‍ വ്യാജമദ്യം വിതരണം ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. യോഗേഷ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് .കൂടാതെ മറ്റ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
രക്ത സാമ്പിളുകളും മദ്യത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർ രക്ഷപ്പെടില്ലെന്ന് ഉറപ്പുനല്‍കി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് പൂനെ സിറ്റി പൊലീസ് കമ്മീഷനറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എൻസിപി ശരദ് പവാർ നേതാവ് രോഹിത് പവാർ ആരോപിച്ചു.

Post a Comment

Previous Post Next Post